Skip to main content

സംസ്ഥാനതല അംശദായ സമാഹരണ പരിപാടി

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കും വിതരണം ചെയ്യന്ന ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ മത്സ്യത്തൊഴിലാളികൾഅനുബന്ധ തൊഴിലാളികൾമത്സ്യബന്ധന യാനം ഉടമകൾമത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമകൾ തുടങ്ങിയവർ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് അടയ്ക്കാനുള്ള അംശദായ തുക ശേഖരിക്കുന്നതിനായി ഓഗസ്റ്റ് 15 മുതൽ 30 വരെ മത്സ്യഗ്രാമങ്ങൾ കേന്ദ്രീകരിച്ച് സംസ്ഥാനതല അംശദായസമാഹരണ പരിപാടി സംഘടിപ്പിക്കുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് അടയ്ക്കാനുള്ള അംശദായ തുക കുടിശിക സഹിതം അടച്ച് പരിപാടിയുമായി സഹകരിക്കണമെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അറിയിച്ചു.

പി.എൻ.എക്‌സ്3696/2023

date