Skip to main content

എ.ബി.സി പ്രോഗാമിൽ ഒഴിവ്

കോട്ടയം: കോട്ടയം സമ്പൂർണ്ണ പേ-വിഷവിമുക്തമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന തെരുവുനായ്ക്കൾക്കുള്ള എ.ബി.സി - എ.ആർ പ്രോഗ്രാമിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കോട്ടയം  കോടിമതയിലെ എ.ബി.സി സെന്ററിലായിരിക്കും നിയമനം. മൃഗപരിപാലകർ, ശുചീകരണ സഹായി ഒഴിവുകളിലാണ് നിയമനം.
ശസ്ത്രക്രിയ  കഴിഞ്ഞ നായ്ക്കളെ പരിചരിക്കുന്നതിലുള്ള മുൻകാല പരിചയം, എ.ബി.സിയിൽ അംഗീകൃത സ്ഥാപനം അല്ലെങ്കിൽ തത്തുല്യ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. എ.ബി.സി സെന്ററിൽ ജോലി ചെയ്തു പരിചയമുള്ളവർക്ക് ശുചീകരണ സഹായിയാകാം. താത്പര്യമുള്ളവർ വെള്ളക്കടലാസിലെഴുതിയ അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് 12 ന് കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസിലെത്തി  വാക്-ഇൻ- ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0481 2563726

 

date