Skip to main content

ഹയർസെക്കൻഡറി പ്ലസ് വൺ വേക്കൻസി സീറ്റുകളിലെ പ്രവേശനം

വിവിധ അലോട്ടമെന്റുകളിൽ അപേക്ഷിച്ചിട്ടും ഹയർ സെക്കൻഡറി പ്ലസ് വണിന് ഇതുവരെ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ പ്രവേശനം നേടുന്നതിന് 20ന് വൈകിട്ട് 4 വരെ അപേക്ഷ നൽകാം.

ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ കേന്ദ്രീകൃതമായി പരിഗണിച്ച് മെരിറ്റ് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറക്കി അഡ്മിഷൻ വെബ്‌സൈറ്റിൽ 21ന് രാവിലെ 9 ന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ള സ്‌കൂൾ /കോഴ്സ്, റാങ്ക് ലിസ്റ്റിലൂടെ മനസ്സിലാക്കി അപേക്ഷകർ രക്ഷകർത്താക്കളോടൊപ്പം പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്‌കൂളിൽ 21ന് രാവിലെ 10 നും 12 നുമിടയിൽ എത്തണം. വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന രണ്ട് പേജുള്ള CANDIDATE’S RANK റിപ്പോർട്ട് (പ്രിന്റൗട്ട് ഹാജരാക്കാൻ പറ്റാത്തവർക്ക് സ്‌കൂളധികൃതർ പ്രിന്റ് എടുത്ത് നൽകണം), യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, അപേക്ഷയിൽ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിന്റെ അസൽ രേഖകളും ഫീസുമായി വേണം എത്തേണ്ടത്.

പി.എൻ.എക്‌സ്. 3998/2023

date