Skip to main content

ഓണാശംസ കാര്‍ഡ് തയ്യാറാക്കല്‍ മത്സരം

ജില്ല ശുചിത്വമിഷന്‍ മാലിന്യമുക്ത നവകേരളം ക്യാമ്പിന്റെ ഭാഗമായി 'ഈ ഓണം വരും തലമുറയ്ക്ക്' എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഓണാശംസ കാര്‍ഡ് തയ്യാറാക്കല്‍ മത്സരം സംഘടിപ്പിക്കും. എയ്ഡഡ്, അണ്‍എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലെ യു പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച കാര്‍ഡ് രക്ഷിതാക്കളുടെ ഒപ്പ് സഹിതം ഓണാവധിക്ക് ശേഷം വരുന്ന ആദ്യ പ്രവര്‍ത്തി ദിനം ക്ലാസ് ടീച്ചറെ ഏല്‍പ്പിക്കണം. ആശയങ്ങള്‍ക്ക് 50 ശതമാനം, ഡിസൈനിനു 30 ശതമാനം, പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മാണത്തിന് 20 ശതമാനം എന്നിങ്ങനെയാണ് മാര്‍ക്ക് നല്‍കുന്നത്. സംസ്ഥാനതലത്തിലെ വിജയികള്‍ക്ക് 1000, 7000, 5000 രൂപയും ജില്ലാതലത്തില്‍ പ്രകൃതി സൗഹൃദ സഞ്ചി പ്രോത്സാഹന സമ്മാനമായും ലഭിക്കും. സ്‌കൂള്‍തലത്തിലെ മികച്ച മൂന്ന് കാര്‍ഡുകള്‍ തിരഞ്ഞെടുത്ത് സ്‌കൂള്‍ അധികൃതര്‍ സെപ്റ്റംബര്‍ ഒന്‍പതിനകം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ മുഖേന ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ക്ക് സ്‌കൂളിലെ പ്രധാന അധ്യാപകരെ ബന്ധപ്പെടുക.

date