Skip to main content

അറിയിപ്പുകൾ

റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും

ഓണത്തോടനുബന്ധിച്ച് റേഷൻ വിതരണം സുഗമമാക്കുന്നതിന് റേഷൻ കടകൾ ആഗസ്റ്റ് 27, 28 (ഞായർ, തിങ്കൾ) തിയ്യതികളിൽ തുറന്നു പ്രവർത്തിക്കുമെന്നും ആഗസ്റ്റ് 29, 30, 31 തിയ്യതികളിൽ അവധിയായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

 

സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവ. കോളേജിൽ ബി.എസ്.സി ഇലക്ട്രോണിക്സ് കോഴ്സിൽ സീറ്റ് ഒഴിവുണ്ട്. കണ്ണൂർ സർവകലാശാലയിൽ രജിസ്റ്റർ ചെയ്യാത്തവർക്കും അപേക്ഷിക്കാം. സെപ്റ്റംബർ രണ്ടിന് അഞ്ച് മണിക്ക് മുൻപ് യോഗ്യത സർട്ടിഫിക്കറ്റുകളുമായി കോളേജിൽ നേരിട്ടെത്തി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് : 04935 240351 

   

ധനസഹായം നൽകുന്നു

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി കരിമീൻ, വരാൽ തുടങ്ങിയ മത്സ്യകുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നതിനുള്ള യൂണിറ്റുകൾ ആരംഭിക്കാൻ അപേക്ഷകൾ ക്ഷണിച്ചു. വെള്ള കടലാസിൽ പൂരിപ്പിച്ച അപേക്ഷകൾ മത്സ്യകർഷക വികസന ഏജൻസി, ഫിഷറീസ് കോംപ്ലക്സ്, വെസ്റ്റ്ഹിൽ, പി.ഒ, കോഴിക്കോട് എന്ന വിലാസത്തിൽ എത്തിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി : സെപ്റ്റംബർ രണ്ട് വൈകിട്ട് മൂന്ന് മണി. കൂടുതൽ വിവരങ്ങൾക്ക് : 0495 - 2381430

date