Skip to main content

ത്രിവത്സര എൽ.എൽ.ബി ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

              കേരളത്തിലെ നാല് ഗവ. ലോ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും 11 സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെ സർക്കാർ സീറ്റുകളിലേക്കുമുള്ള ത്രിവത്സര എൽ.എൽ.ബി കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും അവരുടെ അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ഖണ്ഡിക 18ൽ പറയുന്ന അസൽ രേഖകളും സഹിതം ഒക്ടോബർ 6 മുതൽ 11ന് വൈകിട്ട് മൂന്നുവരെ ബന്ധപ്പെട്ട കോളജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

പി.എൻ.എക്‌സ്4612/2023

date