Post Category
ഗസ്റ്റ് അധ്യാപക നിയമനം
കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വെള്ളൂരിൽ പ്രവർത്തിക്കുന്ന പാമ്പാടി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിനോടനുബന്ധിച്ചുള്ള ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെന്ററിലേക്ക് ഇംഗ്ലീഷ് ആൻഡ് വർക്പ്ലേയ്സ് സ്കിൽ വിഷയം പഠിപ്പിക്കുന്നതിന് അധ്യാപക തസ്തികയിൽ താത്ക്കാലിക ഒഴിവുണ്ട്. ഹയർ സെക്കൻഡറി അധ്യാപക തസ്തികയ്ക്ക് തുല്യമായ യോഗ്യതയുണ്ടായിരിക്കണം. താത്പര്യമുള്ളവർ ഒക്ടോബർ നാലിന് രാവിലെ 10ന് യോഗ്യതയും പ്രായവും തെളിയിക്കുന്ന തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം സൂപ്രണ്ടിന്റെ ഓഫീസിലെത്തണം. വിശദവിവരത്തിന് ഫോൺ: 0481 2507556.
date
- Log in to post comments