Skip to main content

സീറ്റ് ഒഴിവ്

തവനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷത്തിൽ ഒന്നാം വർഷ ഇന്റഗ്രേറ്റഡ് എം.എ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് കോഴ്സിൽ ഒരു സീറ്റും ബി.എ ഇംഗ്ലീഷ് കോഴ്സിൽ ഭിന്നശേഷി വിഭാഗത്തിൽ ഒരു സീറ്റും ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ അസ്സൽ രേഖകളും പകർപ്പും സഹിതം ഒക്ടോബർ മൂന്നിന് രാവിലെ 11ന് മുമ്പായി കോളേജിൽ ഹാജരാവണം. ഫോൺ: 04942687000, 8891242417.

date