Skip to main content
ഗാന്ധി ജയന്തിയോടനുബന്ധിച്ച്  മാലിന്യമുക്തം നവകേരളം, സ്വച്ഛതാ ഹി സേവ കാമ്പയിന്റെ ഭാഗമായി  ഒറ്റ  ദിവസം, ഒരൊറ്റ മണിക്കൂര്‍ എന്ന വിപുലമായ ശുചീകരണ പ്രവര്‍ത്തനത്തിന്റെ പന്തളം തെക്കേക്കര പഞ്ചായത്തുതല ഉദ്ഘാടനം പറന്തല്‍ ജംഗ്ഷനില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കുന്നു.

സ്വച്ഛതാ ഹി സേവ കാമ്പയിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ഗാന്ധി ജയന്തിയോടനുബന്ധിച്ച്  മാലിന്യമുക്തം നവകേരളം, സ്വച്ഛതാ ഹി സേവ കാമ്പയിന്റെ ഭാഗമായി  ഒറ്റ  ദിവസം, ഒരൊറ്റ മണിക്കൂര്‍ എന്ന വിപുലമായ ശുചീകരണ പ്രവര്‍ത്തനത്തിന്റെ പന്തളം തെക്കേക്കര പഞ്ചായത്തുതല ഉദ്ഘാടനം പറന്തല്‍ ജംഗ്ഷനില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു.
 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ പ്രിയ ജ്യോതികുമാര്‍, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.എം. മധു, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ശ്രീവിദ്യ സോമനാഥ്,  പൊന്നമ്മ വര്‍ഗീസ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എസ് കൃഷ്ണകുമാര്‍, അസി.സെക്രട്ടറി. അജിത്ത് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ രഞ്ചു, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കൃഷ്ണകുമാരി, എം.ജി.എന്‍.ആര്‍ ജി.എസ് എ.ഇ അഭിലാഷ്, തൊഴിലുറപ്പ് തൊഴിലാളികള്‍ ,കുടുംബശ്രീ, ആശ, അംഗന്‍വാടി പ്രവര്‍ത്തകര്‍, ഓട്ടോറിക്ഷ,ടാക്‌സി തൊഴിലാളികള്‍  എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്തിലെ 14 വാര്‍ഡിലും ഒരോ പൊതുസ്ഥലം വാര്‍ഡ് മെമ്പറന്‍മാരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.

 

date