Skip to main content

ഗാന്ധിജയന്തി : സമാപന സമ്മേളനം നാളെ (ഒക്‌ടോബര്‍ 5)

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ സമാപനം നാളെ (ഒക്‌ടോബര്‍ 5). ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഫാത്തിമ മാതാ നാഷനല്‍ കോളജ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടി ഫാത്തിമ മാതാ നാഷനല്‍ കോളജ് ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ രാവിലെ 10 30ന് ഉദ്ഘാടനം ചെയ്യും.

പ്രിന്‍സിപ്പല്‍ സിന്ധ്യ കാതറിന്‍ മൈക്കിള്‍ അധ്യക്ഷയാകും. സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ മുഖ്യപ്രഭാഷണം നടത്തും. ഗാന്ധിയന്‍മൂല്യ വിചാരം വിഷയത്തില്‍ പ്രഫ. വള്ളിക്കാവ് മോഹന്‍ദാസ് പ്രഭാഷണം നടത്തും. കോളജ് മാനേജര്‍ ഡോ അഭിലാഷ് ഗ്രിഗറി, ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി ആര്‍ കൃഷ്ണകുമാര്‍, യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷ എന്നിവര്‍ ആശംസയര്‍പ്പിക്കും. കോളജിലെ മലയാള വിഭാഗം മേധാവി ഡോ പെട്രീഷ്യ ജോണ്‍ ദേശഭക്തി ഗാനാലാപനം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി ആര്‍ സാബു സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ ജി ആരോമല്‍ നന്ദിയും പറയും.

date