Skip to main content

കുടിശിക നിവാരണ അദാലത്ത് ഒക്‌ടോബര്‍ അഞ്ചിന്

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായവര്‍ക്ക് കുടിശിക നിവാരണ അദാലത്ത് ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10 മുതല്‍ നിലമേല്‍ ഗ്രാമപഞ്ചായത്തില്‍ നടത്തും. രണ്ടു കൊല്ലത്തില്‍ കൂടുതല്‍ കുടിശിക വരുത്തി അംഗത്വം റദ്ദായിപോയവര്‍ക്ക് പുന:സ്ഥാപിക്കുന്നതിനും, നിലവില്‍ അംശദായം അടയ്ക്കാനും പുതിയ അംഗങ്ങളെ ചേര്‍ക്കാനും അവസരമുണ്ട്. കുടിശിക അടയ്ക്കാന്‍ ബാങ്ക് പാസ്ബുക്കും ആധാറിന്റെ പകര്‍പ്പും കൊണ്ടുവരണം. ഫോണ്‍ 9746822396, 7025491386, 0474 2766843, 2950183.

date