Skip to main content

സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു

ത്രിശ്ശൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ സ്മാേൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ( സിഡ്ബി) പിന്തുണയോടെ നടപ്പിലാക്കുന്ന സ്വാവാലംബൻ ചെയർ ഫോർ എംഎസ്എംഇ സൊല്യൂഷൻസ് രണ്ടു ദിവസത്തെ സൗജന്യ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. ഒക്ടോബർ 4, 5 തീയതികളിൽ രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെ ഹോട്ടൽ അശോക ഇൻ - ലാണ് ശില്പശാല നടത്തുക. ബിസിനസ് ഡെവലപ്മെന്റ്, ബ്രാൻഡിംഗ്, മാർക്കറ്റിംഗ്, ലീഡർഷിപ്പ് ലൈസൻസിംഗ്, വിവിധ ഫണ്ടിങ് സ്കീമുകൾ, സംരംഭങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന്റെ വിവിധ ഘട്ടങ്ങൾ തുടങ്ങി നിരവധി മേഖലകളെ ആസ്പദമാക്കി വിദഗ്ധർ നടത്തുന്ന ക്ലാസുകൾ ഉണ്ടായിരിക്കും. ശിൽപ്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 8078581232, 7356483089 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.

date