Skip to main content

സഹായഹസ്തം; അപേക്ഷ ക്ഷണിച്ചു

 

2023 - 24 വർഷത്തേക്ക് സഹായഹസ്തം പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയംതൊഴിൽ ചെയ്ത് വരുമാനമാർഗ്ഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി മുപ്പതിനായിരം രൂപ അനുവദിക്കുന്ന പദ്ധതിയാണ് സഹായഹസ്തം. അപേക്ഷകയുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. പദ്ധതിക്കായി www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഡിസംബർ 15 വരെ അപേക്ഷിക്കാം. ഫോൺ: 0487 2361500.

date