Skip to main content

എടിഎം സ്ഥാപിക്കുന്നതിന് ബിഡ് ക്ഷണിച്ചു

 

തൃശ്ശൂർ സിവിൽ സ്റ്റേഷനിൽ എടിഎം സ്ഥാപിക്കുന്നതിന് ബാങ്കുകളിൽ നിന്നും ബിഡ് ക്ഷണിച്ചു. ഒക്ടോബർ 10 ന് വൈകീട്ട് 4 നകം ബിഡുകൾ ഫിനാൻസ് ഓഫീസർക്ക് സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി, അവധി ആണെങ്കിൽ അടുത്ത ദിവസവും അപേക്ഷ പരിഗണിക്കും. ബിഡുകൾ സമർപ്പിക്കേണ്ട അവസാന ദിവസത്തിനു ശേഷമുള്ള പ്രവർത്തി ദിവസം രാവിലെ 11 ന് ജില്ലാ കളക്ടറുടെയോ ഡെപ്യൂട്ടി കളക്ടറുടെയോ സാന്നിധ്യത്തിൽ തുറന്നു പരിശോധിക്കും. ബിഡുകൾ തുറന്നു പരിശോധിക്കുന്ന അവസരത്തിൽ ബിഡുകൾ സമർപ്പിച്ച ബാങ്കുകളുടെ പ്രതിനിധികൾക്ക് പങ്കെടുക്കാം. ഫോൺ: 0487 2360777.

date