Skip to main content

വനിതാ വികസന കോർപ്പറേഷൻ വായ്പകൾക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലളിതമായ നടപടിക്രമങ്ങളിലൂടെ അതിവേഗ വ്യക്തിഗത, ഗ്രൂപ്പ് വായ്പകൾ നൽകുന്നു. നിശ്ചിത വരുമാന പദ്ധതിയിലുള്ള 18 നും 55 നും മദ്ധ്യേ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് 5 വർഷ തിരിച്ചടവ് കാലാവധിയിൽ 6 ശതമാനം പലിശ നിരക്കിൽ ഉദ്യോഗസ്ഥ / വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നൽകുന്നത്. www.kswdc.org എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന വായ്പ അപേക്ഷാ ഫോറം തൃശ്ശൂർ ജില്ലാ ഓഫീസിൽ സമർപ്പിക്കണം. മൈക്രോ ഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സിഡിഎസിന് 3 ശതമാനം - 3.5 ശതമാനം പലിശ നിരക്കിൽ മൂന്നു കോടി രൂപ വരെ വായ്പ അനുവദിക്കുന്നു. സിഡിഎസിന് കീഴിലുള്ള എസ്എച്ച്ജികൾക്ക് 10 ലക്ഷം രൂപ വരേയും ഹരിത കർമ്മ സേന/ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് 6 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. അപേക്ഷകൾക്കും വിശദ വിവരങ്ങൾക്കും തൃശ്ശൂർ ജില്ല വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9496015013.

date