Skip to main content

അന്തർദേശീയ വയോജനദിനാചരണം ഇന്ന്(ഒക്ടോബർ 1) പാലായിൽ

കോട്ടയം: ജില്ലാ സാമൂഹികനീതി ഓഫീസിന്റെയും സാമൂഹികസുരക്ഷാ മിഷന്റെയും കോട്ടയം-പാലാ മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്തർദേശീയ വയോജനദിനാചരണം ഇന്ന്(ഒക്ടോബർ 1) പാലാ ചെത്തിമറ്റം ദൈവദാൻ സെന്ററിൽ നടക്കും. രാവിലെ 10.30ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. പാലാ നഗരസഭാധ്യക്ഷ ജോസിൻ ബിനോ അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം നേടിയ വ്യക്തികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ആദരിക്കും.

 

date