Skip to main content

കളരിക്കണ്ടി നവോദയ വായനശാലയില്‍ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

 

കളരിക്കണ്ടി നവോദയ വായനശാലയില്‍ എം.എല്‍.എ. ഫണ്ടുപയോഗിച്ച്  നവീകരിച്ച ഓഡിറ്റോറിയം പി.ടി.എ. റഹിം. എം.എല്‍.എ.  ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷയായി. 

ഇന്ത്യാ ബുക്ക്  ഓഫ് റിക്കോര്‍ഡില്‍ ഇടം പിടിച്ച അഞ്ച് വയസുകാരന്‍ കാശിനാഥിനെ ചടങ്ങില്‍ അനുമോദിച്ചു. സീനിയര്‍ സിറ്റിസണ്‍ ഫോറം അംഗങ്ങള്‍ക്ക്     തിരിച്ചറിയല്‍ കാര്‍ഡുകള്‍  വിതരണം ചെയ്തു. 

ചടങ്ങിൽ പഞ്ഞായത്ത് അംഗങ്ങൾ മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവര്‍ സംസാരിച്ചു.

date