Skip to main content

പട്ടികജാതി വിദ്യാത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

സമര്‍ത്ഥരായ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നത് ലക്ഷ്യമിട്ട്  ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 'വിജയഭേരി'- പട്ടികജാതി വിദ്യാത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് എന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത പരീക്ഷയില്‍ 50% വും അതില്‍ കൂടുതലും മാര്‍ക്ക് നേടി പ്രവേശനം ലഭിച്ച് ബിരുദം/ ബിരുദാനന്തര ബിരുദം /പ്രൊഫഷണല്‍ ഗവേഷണ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ക്ക് 2023-24  വര്‍ഷം ധനസഹായം അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ എറണാകുളം ജില്ലയിലെ പഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസമുളളവരും, സര്‍ക്കാരില്‍ പ്രദേശത്ത് നിന്നുളള വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുളളവരുമായിരിക്കണം. അപേക്ഷകര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, സ്ഥാപനമേധാവിയില്‍ നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ്സ് ബുക്ക് കോപ്പി, ആധാര്‍ കാര്‍ഡിന്റെ കോപ്പി, ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും (പട്ടികജാതി വികസന ഓഫീസര്‍) ഇതേ ആനുകൂല്യം കൈപ്പറ്റിയിട്ടില്ല എന്ന സാക്ഷ്യപത്രം, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അതാത് ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരുടെ ശുപാര്‍ശകത്ത് എന്നിവ സഹിതം നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 18ന് മുമ്പായി അപേക്ഷകന്‍ സ്ഥിരതാമസമുള്ള പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് പഞ്ചായത്ത് ഓഫീസുമായോ, ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍:0484 - 2422256

date