Skip to main content

പ്രൊബേഷൻ അസിസ്റ്റന്റ് കൂടിക്കാഴ്ച 10 ന്

സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ കാര്യാലയത്തിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. യോഗ്യത എംഎസ്ഡബ്ലിയു,രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം. തൃശ്ശൂർ ജില്ലയിലുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 40 വയസ്സ്. പ്രതിമാസം 29,535 രൂപ ഹോണറേറിയം ലഭിക്കും. താത്പര്യമുള്ളവർ ഒക്ടോബർ 10 ന് രാവിലെ 10.30 ന് അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ കാര്യാലയത്തിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകുക. ഫോൺ: 0487 2363999.

date