Skip to main content

തൊഴിൽ മേള 7 ന്

കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐടിഐ പാസായവർക്ക് തൊഴിൽ ലഭിക്കുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ സ്പെക്ട്രം 2023 - 24 തൊഴിൽമേള നടത്തുന്നു. ജില്ലയിലെ തൊഴിൽ മേളയുടെ ഉദ്ഘാടനം ചാലക്കുടി ഐടിഐയിൽ ഒക്ടോബർ 7 ന് രാവിലെ 10:30 ന് ടി ജെ സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിക്കും. 2023 -24 തൊഴിൽ മേളയിൽ 80 ഓളം കമ്പനികളും സർക്കാർ /എസ് സി ഡി ഡി /സ്വകാര്യ ഐടിഐകളിൽ നിന്നായി രണ്ടായിരത്തോളം ഉദ്യോഗാർത്ഥികളും പങ്കെടുക്കും. ഐടിഐ പാസായവർക്ക് കേരളത്തിന് അകത്തും പുറത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിനുള്ള അവസരം ലഭ്യമാകും. ഫോൺ: 0480 2701491.

date