Skip to main content

ജലസംരക്ഷണ സാങ്കേതിക സമിതി ശില്പശാല നടത്തും

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി ജലസംരക്ഷണ സാങ്കേതിക സമിതി ശില്പശാല സംഘടിപ്പിക്കും. ഒക്ടോബർ 6,7 തീയതികളിലായി കോവളം വെള്ളാർ ക്രാഫ്റ്റ് വില്ലേജിലാണ് ശില്പശാല നടത്തുന്നത്. ഒക്ടോബർ 6 ന് രാവിലെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ശില്പശാല ഉദ്ഘാടനം ചെയ്യും.

നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോഡിനേറ്റർ ഡോ.ടി എൻ സീമ അധ്യക്ഷതവഹിക്കും. ജലവിഭവ വകുപ്പ് സെക്രട്ടറി അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തും. 'ജലസംരക്ഷണ പ്രവർത്തനങ്ങളും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും' എന്ന വിഷയത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ നിസാമുദ്ദീൻ ക്ലാസ് നയിക്കും. വിവിധ വകുപ്പ് മേധാവികൾ പരിശീലനത്തിന് നേതൃത്വം നൽകും. പരിശീലനത്തോടനുബന്ധിച്ച് ജില്ലകളുടെ അവതരണങ്ങൾ, അവതരണങ്ങളുടെ ക്രോഡീകരണം, ജല സംരക്ഷണം ക്യാമ്പയിൻ അവതരണം, ജില്ലാ പ്രവർത്തനങ്ങളുടെ ആസൂത്രണം, ജില്ലാ ഗ്രൂപ്പ് അവതരണങ്ങൾ എന്നിവ നടക്കും.

date