Skip to main content

ആൾട്ടർനേറ്റീവ് ഏകാംഗ ചിത്രപ്രദർശനം ഇന്ന്

കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന പ്രമോദ് പ്രസാദിന്റെ ഏകാംഗ ചിത്രപ്രദർശനം ആൾട്ടർനേറ്റീവ് 2023 ഇന്ന് (ഒക്ടോബർ 5 ന്) തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിക്കും. കേരള ലളിതകലാ അക്കാദമിയുടെ 2022 -23ലെ സമകാലിക ഏകാംഗ പ്രദർശന പദ്ധതിയുടെ ഭാഗമായാണ് പ്രദർശനം. പ്രദർശനത്തിന്റെ ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 5 ന്) വൈകീട്ട് 4 ന് അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് നിർവ്വഹിക്കും. സമകാലീന കലാകാരൻ ഷിബു നടേശൻ, അക്കാദമി നിർവ്വാഹകസമിതി അംഗവും തിരുവന്തപുരം കോളേജ് ഓഫ് ഫൈനൽ ആട്സിലെ കലാചരിത്ര അധ്യാപികയുമായ പ്രീതി ജോസഫ് എന്നിവർ മുഖ്യാതിഥികളാകും. വിവിഷ് വിജയനാണ് പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്. ഒക്ടോബർ 13 ത് പ്രദർശനം സമാപിക്കും. രാവിലെ 10 മുതൽ വൈകീട്ട് 6:30 വരെയാണ് പ്രദർശന സമയം.

date