Skip to main content
ഇ-വേസ്റ്റ് കളക്ഷൻ ഡ്രൈവ് സംഘടിപ്പിച്ചു

ഇ-വേസ്റ്റ് കളക്ഷൻ ഡ്രൈവ് സംഘടിപ്പിച്ചു

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പാറമേക്കാവ് കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് എൻഎസ്എസ് യൂണിറ്റും ശുചിത്വ മിഷനും സംയുക്തമായി

ഇ -വേസ്റ്റ് കളക്ഷൻ ഡ്രൈവ് സംഘടിപ്പിച്ചു. ഒക്ടോബർ 4 മുതൽ 7 വരെ കോളേജിൽ നടക്കുന്ന ഇ-വേസ്റ്റ് കളക്ഷൻ ഡ്രൈവിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. സുശീല മേനോൻ നിർവഹിച്ചു.

ചടങ്ങിൽ ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി സൗമ്യ, കോളേജ് അഡ്മിനിസ്ട്രേറ്റർ പ്രശാന്ത് ബാലകൃഷ്ണൻ, എൻഎസ്എസ് വളണ്ടിയർ ജീൻസ് ഡൊമിനിക്, എൻഎസ്എസ് അഡ്വൈസറി മെമ്പർ വി ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു.

എൻഎസ്എസ് വളണ്ടിയർമാർ, കോളേജിലെ വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

date