Skip to main content

തൃശൂര്‍ - പൊന്നാനി കോള്‍: 46.81 കോടിയുടെ അധിക പദ്ധതികള്‍ക്ക് മന്ത്രിസഭ അംഗീകാരം

തൃശൂര്‍- പൊന്നാനി കോള്‍ നിലങ്ങളില്‍ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികള്‍ക്കായി 46.81 കോടി രൂപ അനുവദിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി തൃശൂര്‍- പൊന്നാനി കോള്‍ വികസന കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

കോള്‍ നിലങ്ങളില്‍ പ്രളയം, വരള്‍ച്ച എന്നിവ മറികടക്കുന്നതിന് 298.38 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി നേരത്തേ ' ഭരണാനുമതി നല്‍കിയിരുന്നു. 235.12 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി കേരള ലാന്‍റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷനെ ഇതിനകം ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ കോൾ മേഖലയിലെ അധികവെള്ളം ഒഴുക്കിക്കളയുന്നതിനും വരള്‍ച്ച തടയുന്നതിനുമായി കൂടുതല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് 46.81 കോടി രൂപ കൂടി അനുവദിക്കുവാന്‍ മന്ത്രിസഭ തീരുമാനിച്ചത്. കോൾ കർഷകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷത്തിന് വക നൽകുന്ന തീരുമാനമാണ് ഇതെന്നും മന്ത്രി കെ രാജൻ അറിയിച്ചു.

date