Skip to main content

ഹരിതകേരളം മിഷന്‍ ജലസംരക്ഷണ സാങ്കേതിക സമിതി ശില്‍പ്പശാല വെള്ളിയാഴ്ച (ഒക്ടോബര്‍ 6) ആരംഭിക്കും

നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജലസംരക്ഷണ സാങ്കേതിക സമിതി ശില്‍പ്പശാല ഒക്ടോബര്‍ 6,7 തീയതികളില്‍ കോവളം വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ നടക്കും.വെള്ളിയാഴ്ച രാവിലെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും.നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി. എന്‍. സീമ അധ്യക്ഷത വഹിക്കും.ജലവിഭവ വകുപ്പ് സെക്രട്ടറി അശോക് കുമാര്‍ സിംഗ് മുഖ്യ പ്രഭാഷണം നടത്തും.

'ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും' എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടര്‍ എ.നിസാമുദ്ദീന്‍ ക്ലാസ് നയിക്കും.തുടര്‍ന്ന് വിവിധ വകുപ്പു മേധാവികള്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.സംസ്ഥാനത്ത് ജലദൗര്‍ലഭ്യം ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ വരള്‍ച്ച മുന്നില്‍ കണ്ടുകൊണ്ടുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ശില്‍പ്പശാല സംഘടിപ്പക്കുന്നതെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി. എന്‍. സീമ അറിയിച്ചു.

date