Skip to main content

നവകേരള സദസ്സ് : ആവേശമായി കാലടിയിൽ ഫുട്ബോൾ ടൂർണമെന്റ്

 

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് എത്തി നേരിട്ട് സംവദിക്കുന്ന നവ കേരള സദസ്സിന്റെ  ഭാഗമായി കാലടിയിൽ ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചു. പഞ്ചായത്ത് തല സംഘാടക സമിതി സംഘടിപ്പിച്ച ടൂർണ്ണമെന്റ് മണ്ഡലതല സംഘാടക സമിതി ചെയർമാനും മുൻമന്ത്രിയുമായ അഡ്വ.ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു.

പൊതിയക്കര ആന്റൺസ് ടർഫ് ഫുട്ബോൾ മൈതാനത്ത് സംഘടിപ്പിച്ച ടൂർണ്ണമെന്റ് ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. ഫൈനലിൽ പിരാരൂർ ടൈറ്റൻസ് ക്ലബ്ബിനെ 3-0 ന് തോൽപിച്ച് നെടുമ്പാശ്ശേരി പെരിയാർ റൈസ് മരോട്ടിച്ചോട് വിജയികളായി. അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാൻ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.

 ഉദ്ഘാടന സമ്മേളനത്തിൽ  കാലടി ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി ചെയർമാൻ മാത്യൂസ് കോലഞ്ചേരി അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ പി.കെ.കുഞ്ഞപ്പൻ, സി.വി. സജേഷ് , വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എം.ടി. വർഗ്ഗീസ്, ബേബി കാക്കശ്ശേരി, ഗോപു കാരിക്കൊത്ത് , കെ.ഐ.ജോയ് , ആന്റണി തെറ്റയിൽ, ടീം കോ-ഓഡിനേറ്റർമാരായ സുനിൽ പോളച്ചൻ, ഏയ്ഞ്ചൽ വർക്കി, വിഷ്ണു ശിവജിപുരം തുടങ്ങിയവർ പങ്കെടുത്തു.

date