Skip to main content

ക്ലീന്‍ ടോയ്‌ലറ്റ് ക്യാമ്പയിന് തുടക്കമായി

ലോകശൗചാലയദിനത്തോടനുബന്ധിച്ച് നഗരസഭകളില്‍ നടപ്പിലാക്കുന്ന ഡിസംബര്‍ 25 വരെയുള്ള പൊതുശൗചാലയശുചീകരണ പരിപാലന ഡ്രൈവായ ക്ലീന്‍ ടോയ്‌ലറ്റ് ക്യാമ്പയിന് ജില്ലയില്‍ തുടക്കം. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ തുടരുന്ന പശ്ചാത്തലത്തില്‍ ക്ലീന്‍ ടോയ്‌ലറ്റ് ക്യാമ്പയിന്റെ ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം.  

  എല്ലാ നഗരസഭകളും നഗരപരിധിയിലെ ശൗചാലയങ്ങളില്‍ മികച്ചതെന്ന് കണ്ടെത്തുന്നവയെ അവാര്‍ഡിനായി ഡിസംബര്‍ 10 വരെ mygov പോര്‍ട്ടല്‍ മുഖേന നോമിനേറ്റ് ചെയ്യാം. ക്യാമ്പയിന്‍ സംബന്ധിച്ച ഓറിയന്റേഷന്‍ പ്രോഗ്രാം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാശുചിത്വമിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി സാജു അദ്ധ്യക്ഷനായി. പൊതു/കമ്മ്യൂണിറ്റി ശൗചാലയങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുളള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങള്‍ക്ക് ശുചിത്വമിഷനിലോ നഗരസഭകളിലെ ഹെല്‍ത്ത് വിഭാഗവുമായോ ബന്ധപ്പെട്ട് അറിയിക്കാം. ഫോണ്‍: 0474 2791910.

date