Skip to main content

ഡോക്ടര്‍മാരെ നിയമിക്കുന്നു

ജില്ലയില്‍ ആരോഗ്യവകുപ്പില്‍ (അലോപ്പതി) കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ (അഡ്‌ഹോക്) നിയമനം നടത്തുന്നു. ടി സി എം സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ /ഇലക്ഷന്‍ ഐഡി കാര്‍ഡ് എന്നീ രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ഡിസംബര്‍ 15 ന് വൈകിട്ട് 5 നകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. തുടര്‍ന്ന് ഡിസംബര്‍ 16ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0487 2333242

date