Skip to main content

വെബ് ഡെവലപ്പര്‍ കോഴ്‌സ്

അയിലൂര്‍ അപ്ലൈഡ് സയന്‍സ് കോളജില്‍ എന്‍ ഐ ഇ എല്‍ ഐ ടി സര്‍ട്ടിഫൈഡ് വെബ് ഡെവലപ്പര്‍ കോഴ്‌സ് ആരംഭിക്കുന്നു. 30 സീറ്റുകളാണുള്ളത്. എസ് സി, എസ് ടി വിഭാഗക്കാര്‍ക്കും ഇ ഡബ്ല്യൂ എസ് വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കുമാണ് അപേക്ഷിക്കാനാവുക. സൗജന്യ കോഴ്‌സാണിത്.

താല്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, എസ്എസ്എല്‍സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, എന്നിവയുടെ കോപ്പി, വില്ലേജ് ഓഫീസില്‍ നിന്ന് ലഭിച്ച കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കോളജിലെത്തി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9495069307, 8547005029, 04923 241766.

 

date