Skip to main content

അങ്കണവാടികളുടെ സമ്പൂർണ്ണ ആധുനികവൽക്കരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 

താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളുടെ സമ്പൂർണ്ണ ആധുനികവൽക്കരണ പ്രവൃത്തി പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അണ്ടോണ സ്റ്റാർ ഹൗസ് അങ്കണവാടിയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവി  അധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് മാസ്റ്റർ മുഖ്യ അതിഥിയായിരുന്നു. സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ എം ടി അയൂബ് ഖാൻ , എ അരവിന്ദൻ, മഞ്ജിത കെ കെ മെമ്പർമാരായ യുവേഷ് എം വി, ആർഷ്യ ബി എം, ബുഷറ അഷ്റഫ്, ഐസിഡിഎസ് സൂപ്പർവൈസർ ശ്രുതി, വികസന സമിതി കൺവീനർ ഹാഫിസു റഹ്മാൻ, വാർഡ് മെമ്പർ അനിൽ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

date