ഇഎംഎസ് മെമ്മോറിയല്‍ പ്രസംഗമത്സരം: തീയതി നീട്ടി
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തില്‍ അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ 16 വരെ നീട്ടി. ഡിസംബര്‍ 21 ന് കണ്ണൂര്‍, പള്ളിക്കുന്ന് കൃഷ്ണമേനോന് സ്മാരക ഗവ വനിതാ കോളേജിലാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും ഇഎംഎസ് സ്മാരക ട്രോഫിയും നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയില്‍ ഐഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന് ഓഫീസില്‍ തപാല്‍ മുഖേനയോ, നേരിട്ടോ അപേക്ഷിക്കാം. വിലാസം: കേരള സംസ്ഥാന യുവജന കമ്മീഷന്, വികാസ് ഭവന്, പിഎംജി, തിരുവനന്തപുരം -33. ഫോണ്‍: 8086987262, 0471-2308630
- Log in to post comments