Skip to main content

ക്രിസ്തുമസ്-ന്യൂ ഇയര്‍ ഖാദി മേള ഡിസംബര്‍ 15ന് തുടങ്ങും

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസും പയ്യന്നൂര്‍ ഖാദി കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്രിസ്തുമസ്-ന്യൂ ഇയര്‍ ഖാദി മേള ഡിസംബര്‍ 15ന് രാവിലെ 11 മണിക്ക് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ഖാദിഗ്രാമ സൗഭാഗ്യയില്‍ നടക്കുന്ന പരിപാടിയില്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ്ബാബു എളയാവൂര്‍ അധ്യക്ഷത വഹിക്കും. ശ്രീപുരം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോയ് കട്ടിയാങ്കല്‍ ആദ്യവില്പന ഏറ്റുവാങ്ങും. ജനുവരി ആറ് വരെ ഖാദിക്ക് 30% വരെ സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും.
 

date