Skip to main content

അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ബിരുദധാരികളായ യുവതികള്‍ക്ക് (പ്രായപരിധി 21 -35 വയസ്സ്) ഡിജിറ്റല്‍ മീഡിയ, മാര്‍ക്കറ്റിങ് ആന്റ് അഡ്വര്‍ടൈസിങ് ഡിസൈന്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. അപേക്ഷകര്‍ മത്സ്യബോര്‍ഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ എഫ് ഐ എം എസില്‍ ഉള്‍പ്പെടുന്നവരുമായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്   അസാപ് മുഖേന മൂന്ന് മാസത്തെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനവും, കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആറ് മാസത്തെ സൗജന്യ പ്രായോഗിക പരിശീലനവും നല്‍കും. നാല് വര്‍ഷത്തെ പ്രൊഫഷണല്‍ ബിരുദമുള്ളവര്‍ക്കും, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും മുന്‍ഗണന. മുന്‍ വര്‍ഷങ്ങളില്‍ സാഫ് മുഖേന നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ പങ്കെടുത്തവര്‍ അപേക്ഷിക്കേണ്ടതില്ല.
അപേക്ഷ ഫോറം കണ്ണൂര്‍ സാഫിന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, ആധാര്‍കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ക്ഷേമനിധി പാസ്ബുക്ക്, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 30നകം ലഭിക്കണം. ഫോണ്‍: 0497 2732487,7902502030, 7025964847.

date