Skip to main content

ഖാദി-സ്‌പെഷ്യല്‍ റിബേറ്റ്

ക്രിസ്തുമസ്, ന്യൂ ഇയര്‍ പ്രമാണിച്ചു ഖാദി തുണിത്തരങ്ങള്‍ക്ക് ജനൂവരി ആറ് വരെ സ്‌പെഷ്യല്‍ റിബേറ്റ്. കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെയും പോളിസ്റ്റര്‍, വൂളന്‍ വസ്ത്രങ്ങള്‍ക്ക് 20 ശതമാനം വരെയുമാണ് റിബേറ്റ് ലഭ്യമാക്കുക. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് ലഭിക്കും. ഖാദിഗ്രാമ സൗഭാഗ്യ, കര്‍ബല ജംഗ്ഷന്‍ കൊല്ലം (0474 2742587), ഖാദി ഗ്രാമ സൗഭാഗ്യ, പുലമണ്‍ ജംഗ്ഷന്‍ കൊട്ടാരക്കര (0474 2650631) എന്നിവിടങ്ങളില്‍ ലഭിക്കും. ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ കെ സവാദ് നിര്‍വഹിച്ചു . പ്രൊജക്റ്റ് ആഫീസര്‍ രാജലക്ഷ്മി അദ്ധ്യക്ഷയായി. .

date