Skip to main content

നവകേരള സദസ്സ്: മാവേലിക്കരയിൽ ഗതാഗത ക്രമീകരണം 

ആലപ്പുഴ: ഡിസംബർ 16 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക്  മാവേലിക്കര ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന നവകേരള സദസ്സിനോടനുബന്ധിച്ച് മണ്ഡലത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

വളളികുന്നം, താമരക്കുളം, പാലമേൽ, ചുനക്കര പഞ്ചായത്തുകളിൽ നിന്നും വരുന്ന ചെറു വാഹനങ്ങൾ മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് മുമ്പിൽ ആളിനെ ഇറക്കി അവിടെ നിന്നും ജെംസ് ഹോസ്‌പിറ്റൽ ഗ്രൌണ്ട്, പുന്നമൂട് ജംഗ്ഷൻ, ബിഷപ്പ് ഹൗസ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
ഈ ഗ്രാമപഞ്ചായത്തുകളിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾ ബുദ്ധ ജംഗ്ഷനിൽ ആളെ ഇറക്കിയ ശേഷം മിച്ചൽ ജംഗ്ഷൻ വഴി കണ്ടിയൂർ തെക്കേ നടയിൽ എത്തി  കൊച്ചിക്കൽ ഗ്രൗണ്ട്, കാട്ടുവളളിൽ ക്ഷേത്ര മൈതാനം എന്നിവിടങ്ങളിൽ പാർക്കു ചെയ്യേണ്ടതാണ്.

തഴക്കര, നൂറനാട് പഞ്ചായത്തുകളിൽ നിന്നും വരുന്ന ചെറു വാഹനങ്ങൾ മാവലേക്കര ബ്ലോക്ക് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കൊറ്റാർകാവ് ക്ഷേത്രം വഴി മാവേലിക്കര പോലീസ് സ്റ്റേഷനു സമീപം ആളെ ഇറക്കി മിച്ചൽ ജംഗ്ഷൻ വഴി ബി. എച്ച് ഗ്രൌണ്ട് പാരിഷ് ഹാൾ ഗ്രൌണ്ട്, റിക്രിയേഷൻ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്കു ചെയ്യണം.
ഈ പഞ്ചായത്തുകളിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾ മിച്ചൽ ജംഗ്ഷൻ വഴി പുഷ്പാ ജംഗ്ഷനിൽ എത്തി ആളിനെ ഇറക്കിയ ശേഷം കണ്ടിയൂർ തെക്കേ നടയിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞു കൊച്ചിക്കൽ ഗ്രൌണ്ട്, കാട്ടുവളളിൽ ക്ഷേത്രമൈതാനം എന്നിവിടങ്ങളിൽ പാർക്കു ചെയ്യണം. തെക്കേക്കര പഞ്ചായത്ത്, മാവേലിക്കര മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും വരുന്ന ചെറു വാഹനങ്ങൾ ബുദ്ധ ജംഗ്ഷനിൽ ആളിനെ ഇറക്കി മിച്ചൽ ജംഗ്ഷൻ വഴി ബി. എച്ച് ഗ്രൌണ്ട്, പാരിഷ് ഹാൾ ഗ്രൌണ്ട്, റിക്രിയേഷൻ ക്ലബ്ബ് എന്നിവിടങ്ങളിൽ പാർക്കു ചെയ്യണം.
ഈ സ്ഥലങ്ങളിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾ മാവേലിക്കര പ്രൈവറ്റ് ബസ്സ് സ്റ്റാൻറിനുള്ളിൽ പാർക്കു ചെയ്യേണ്ടതാണ്.
ഔദ്യോഗിക വാഹനങ്ങൾ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇറക്കിയ ശേഷം അയ്യപ്പാസ്സ് ഗ്രൗണ്ട്, കോടിക്കൽ ഗാർഡൻ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.
വാഹനങ്ങൾ എല്ലാം 2 മണിക്കു മുമ്പ് മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ ആളിനെ ഇറക്കി പാർക്കിംഗ് ഗ്രൌണ്ടിലേയ്ക്ക് പോകേണ്ടതാണ്.

date