Skip to main content

നവകേരള സദസ്സ് രണ്ടാം ദിനം; പ്രഭാത യോഗമുൾപ്പെടെ നാളെ അഞ്ച് പരിപാടികൾ 

ആലപ്പുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ആലപ്പുഴ ജില്ലയിലെ രണ്ടാം ദിനമായ ഇന്ന് (ഡിസംബർ 15) അഞ്ച് പരിപാടികൾ. രാവിലെ 9ന് കാമിലോട്ട് കൺവെൻഷൻ സെന്ററിൽ പ്രഭാത യോഗവും തുടർന്ന് പത്ര സമ്മേളനവും നടക്കും. രാവിലെ 11 ന് എസ്.ഡി.വി. സ്കൂൾ ഗ്രൗണ്ടിൽ ആലപ്പുഴ മണ്ഡലത്തിലെ സദസ്സ് നടക്കും. പകൽ 3 മണിക്ക് കപ്പക്കട ഈസ്റ്റ് വെനീസ് മൈതാനത്താണ് അമ്പലപ്പുഴ മണ്ഡലത്തിലെ സദസ്സ്. വൈകിട്ട് 4:30 ന് നെടുമുടി ഇന്ത്യൻ ഓയിൽ പമ്പിനു സമീപമുള്ള വേദിയിൽ കുട്ടനാട് നവ കേരള സദസ്സിൽ മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും. ഹരിപ്പാട് മണ്ഡലത്തിലെ നവകേരള സദസ്സിനായി ഹരിപ്പാട് ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ 4 മണിയോടെ മുഖ്യമന്ത്രി എത്തിച്ചേരും.

date