Skip to main content

ചേർത്തലയിൽ ലഭിച്ചത് 6965 നിവേദനങ്ങൾ 

ആലപ്പുഴ: സെന്റ് മൈക്കിൽസ് കോളേജിൽ നടന്ന ചേർത്തല മണ്ഡലതല നവ കേരള സദസ്സിൽ ആകെ ലഭിച്ചത് 6965  നിവേദനങ്ങൾ.
സദസ്സ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് തന്നെ 23 കൗണ്ടറുകളിലും നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. എന്നാൽ രാവിലെ 10 മണി മുതൽ തന്നെ നിരവധി പേർ നിവേദനവുമായി എത്തിത്തുടങ്ങിയിരുന്നു. സ്ത്രീകൾ മുതിർന്ന പൗരന്മാർ ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു.

date