സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് സൈക്കോളജി പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമ കോഴ്സിന് ഒരുവര്‍ഷവുമാണ് കാലാവധി. 18 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. ശനി/ഞായര്‍/പൊതു അവധി ദിവസങ്ങളിലാകും ക്ലാസുകള്‍.
https://app.srcccin/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 31. ജില്ലയിലെ പഠനകേന്ദ്രം: ക്യാമ്പ് ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ് സെന്റര്‍, അപ്ഹില്‍ മഹിളാ സമാജം ബില്‍ഡിംഗ്, പെട്രോള്‍ പമ്പിന് സമീപം മലപ്പുറം 676505. ഫോണ്‍: 9447808822, 9946801429
- Log in to post comments