Skip to main content

അറിയിപ്പുകൾ 

 

ലോകായുക്ത സിറ്റിംഗ് 21, 22 തിയ്യതികളിൽ

കേരള ലോകായുക്ത ഡിസംബർ 21, 22 തിയ്യതികളിൽ ജില്ലയിൽ ക്യാമ്പ് സിറ്റിംഗ് നടത്തും. പിഡബ്ല്യൂഡി റസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചും ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദിന്റെ നേതൃത്വത്തിലുള്ള സിംഗിൾ ബെഞ്ചും പരാതികൾ പരിഗണിക്കും. നിശ്ചിത മാതൃകയിലുള്ള പുതിയ പരാതികളും സ്വീകരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു. 

അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ്/ ടാലി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള കെൽട്രോൺ നോളേജ് സെന്ററിൽ ഹാജരാകണം. ഫോൺ : 9072592412, 9072592416.

പട്ടികവർഗ്ഗക്കാർക്ക് സൈനികരാകാൻ പരിശീലനം

കോഴിക്കോട് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ പെടുന്ന 18നും 28നുമിടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സേനയിലും, അനുബന്ധ സേനാവിഭാഗങ്ങളിലും ജോലി നേടാൻ സഹായകമായ രണ്ട് മാസത്തെ സൗജന്യ പരിശീലനം നൽകുന്നു. മിനിമം പത്താം ക്ലാസ് വിജയിച്ച് 163 സെ.മീ എങ്കിലും ഉയരമുള്ള പുരുഷന്മാർക്കും 153 സെ.മീ ഉയരമുള്ള വനിതകൾക്കും അപേക്ഷിക്കാം. യാതൊരു തരത്തിലുള്ള ശാരീരിക വൈകല്യങ്ങളും ഉണ്ടാകാൻ പാടില്ല. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ ഈ പരിശീലന കാലയളവിൽ ഭക്ഷണം, താമസം എന്നിവ പൂർണമായും സൗജന്യമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, ആധാർ കാർഡും, 2 കോപ്പി ഫോട്ടോയും സഹിതം കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിൽപ്പെട്ടവർ ഡിസംബർ 18ന് 11മണിക്ക് താമരശ്ശേരി പഴയ ബസ്റ്റാന്റിനടുത്തുള്ള രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിലും പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾ ഡിസംബർ 19 ന് പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും എത്തിച്ചേരേണ്ടതാണെന്ന് ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ അറിയിച്ചു. ഫോൺ : 0495-2376364 ,9447546617 , 9447469280 

വാർത്താവതരണ മത്സരം : ജനുവരി 10 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി കോളേജ്/ ഹയർ സെക്കൻഡറി തലം കേന്ദ്രീകരിച്ച് പലസ്തീൻ വിഷയത്തിൽ സംഘടിപ്പിക്കുന്ന വാർത്താവതരണ മത്സരത്തിന് അപേക്ഷിക്കാനുള്ള തിയ്യതി 2024  ജനുവരി 10 വരെ നീട്ടി. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക്
യഥാക്രമം 10,000 രൂപ, 7000 രൂപ, 5000 രൂപ വീതം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകും. മത്സരാർത്ഥികൾ അഞ്ച് മിനിറ്റിൽ കുറയാത്ത വാർത്താ ബുള്ളറ്റിൻ തയ്യാറാക്കി അവതരിപ്പിച്ച് അയക്കണം. താത്പര്യമുള്ളവർ 2024 ജനുവരി 10ന് വൈകുന്നേരം അഞ്ച്
മണിക്ക് മുമ്പ് വാർത്താ ബുള്ളറ്റിൻ തങ്ങളുടെ പേരും മേൽവിലാസവും ഫോൺനമ്പറും സഹിതം mediaclub.gov@gmail.com എന്ന ഇമെയിൽ ഐഡിയിലേക്കോ 9633214169 എന്ന വാട്‌സാപ്പ് നമ്പറിലേക്കോ അയക്കണം. ഫോൺ: 99633214169, 0471-2726275, 0484-2422275 

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ/ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് / ആയുർവേദ കോളേജസ് ഡിപ്പാർട്ടമെന്റ് - ഫാർമസിസ്റ്റ്  ഗ്രേഡ് II (ആയുർവേദ ) (ഫസ്റ്റ് എൻസിഎ- എസ് സി ) (കാറ്റഗറി ന. 467/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഡിസംബർ 12ന് നിലവിൽ വന്ന സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. www.keralapsc.gov.in 

തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കി
 
കോഴിക്കോട് ജില്ലയിലെ ജില്ലാ സഹകരണ ബാങ്കിൽ പ്യൂൺ / വാച്ച്മാൻ പാർട്ട്  II (സൊസൈറ്റി ക്വോട്ട) (സെക്കൻഡ് എൻസിഎ- ഹിന്ദു നാടാർ ) (കാറ്റഗറി നം. 471/2023) തസ്തികയ്ക്ക് 30-10-2023 തിയ്യതിയിലെ ഗസറ്റ് വിജ്ഞാപനപ്രകാരം അപേക്ഷകൾ ഒന്നും ലഭിച്ചിട്ടില്ലാത്തതിനാൽ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

date