Skip to main content

പോഷക സമൃദ്ധിക്കായി അഗ്രി ന്യൂട്രി ഗാർഡൻ 

 

വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ 'അഗ്രി ന്യൂട്രി ഗാർഡൻ' പദ്ധതിക്ക് മേപ്പയ്യൂരിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്തു തല ഉദ്ഘാടനം വിത്ത് വിതരണം നടത്തി പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി രാജൻ നിർവഹിച്ചു.  ഓരോ വീടിനും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും പഴവർഗങ്ങളും ലഭ്യമാക്കിക്കൊണ്ട് പച്ചക്കറി സ്വയംപര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ സൃഷ്ടിയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി അഞ്ചിനം പച്ചക്കറി വിത്തുകളാണ് കുടുംബശ്രീ അം​ഗങ്ങൾക്ക് വിതരണം ചെയ്തത്. കൂടാതെ ഫലവൃക്ഷതെെകളും നട്ടുപിടിപ്പിക്കും. മേപ്പയൂർ കുടുംബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തിൽ 12ാം വാർഡിലാണ് പദ്ധതി ആരംഭിച്ചത്. 

സിഡിഎസ് ചെയർപേഴ്സൺ ഇ ശ്രീജയ അധ്യക്ഷത വഹിച്ചു. അഗ്രികൾച്ചറൽ ആർപിമാരായ ശോഭ, ഷിൻസി എന്നിവർ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തം​ഗം കെ.കെ ലീല, സിഡിഎസ് അം​ഗം ദീഷ്മ, എഡിഎസ് അംഗം സുജാത എന്നിവർ സംസാരിച്ചു.

date