Skip to main content

വായനാസമേതം; വായനക്കാരായ അമ്മമാരുടെ സംഗമം ഡിസംബര്‍ 16 ന്

വായനക്കാരായ അമ്മമാരുടെ സംഗമം ഡിസംബര്‍ 16 ന് രാവിലെ 09.30 കേരള സംഗീത നാടക അക്കാദമി ഹാളില്‍ (റിജ്യണല്‍ തിയേറ്റര്‍) നടക്കും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷനാകും. ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ മുഖ്യാതിഥിയാകും.

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ അമ്മവായന എന്ന പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായാണ് വായനാസമേതം സംഘടിപ്പിക്കുന്നത്. രണ്ടു പുസ്തകങ്ങള്‍ വായിക്കുകയും 10 ഗ്രോ ബാഗുകളില്‍ കായ്ഫലമുള്ള ചെടികള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനം. അതിന്റെ തുടര്‍ച്ചയായി സര്‍ഗ്ഗോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരാനാണ് വായനാസമേതം സംഘടിപ്പിച്ചത്.

ആലങ്കോട് ലീലാകൃഷ്ണന്‍, പ്രൊഫ. ടി.എ ഉഷാകുമാരി, ഡോ. ഫസീല തരകത്ത് എന്നിവര്‍ ക്ലാസ്സെടുക്കും. എന്‍.എ ഗോപകുമാര്‍, റഹീം വീട്ടിപ്പറമ്പില്‍, വി.എസ് പ്രിന്‍സ്, റെജി ജോയ് ചാക്കോള, ഡി. ഷാജിമോന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും. ഗായകനും നാടകപ്രവര്‍ത്തകനുമായ പി.ഡി. പൗലോസിന്റെ നേതൃത്വത്തില്‍ പാട്ടുസമേതം എന്ന പരിപാടി കൂടി ഇതോടൊപ്പം നടക്കും.

 

date