Skip to main content

കേരള സർക്കാരിന്റെ ഡിസ്ട്രിക്ട് സ്കിൽ ഫെയറിൽ പങ്കെടുക്കാം

 കേരള നോളജ് ഇക്കണോമി മിഷൻ ഡിസംബർ 16 ന് കോട്ടയം,എറണാകുളം ജില്ലകളിലായി ജില്ലാ സ്കിൽ ഫെയർസംഘടിപ്പിക്കുന്നു.തൊഴിലുകളിലേക്ക്ഉദ്യോഗാർത്ഥികളെപ്രാപ്തരാക്കുന്നതിന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നനൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദർശനം ഇതിന്റെ ഭാഗമായി ഒരുക്കുന്നു.1000ൽ അധികം തൊഴിലുകളിലേക്കുള്ളരജിസ്ട്രേഷനും, നോളജ് മിഷൻ വഴി നൽകുന്ന സൗജന്യ കരിയർ ഡെവലപ്പ്മെന്റ് സർവീസുകൾ , സ്കിൽ സ്കോളർഷിപ്പുകൾ , ഇന്റേൺഷിപ്പുകൾ,അപ്പ്രെന്റിസ്ഷിപ്പുകൾ തുടങ്ങിയവയിലേക്കുള്ള സ്പോർട്ട് രെജിസ്ട്രഷനുകളും,കൂടാതെ വിവിധ ഇൻഡസ്ട്രികളുടെ നേതൃത്വത്തിലുള്ള മാസ്റ്റർ സെഷനുകളും   സ്കിൽ ഫെയറിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു. 18 വയസ്സ് മുതൽ 58 വയസ്സ് വരെയുള്ള ഏതൊരു വ്യക്തിക്കും ജില്ലാ സ്കിൽ ഫെയറുകളിൽ സൗജന്യമായി പങ്കെടുക്കാം.ഡിസംബർ 16 ന് കോട്ടയം ജില്ലയിൽ നാട്ടകം ഗവണ്മെന്റ് ആർട്സ് &സയൻസ് കോളേജിൽ വെച്ചും എറണാകുളം ജില്ലയിൽ കളമശ്ശേരിഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിൽ വെച്ചുംനടക്കുന്ന സ്കിൽ ഫെയറിൽ പങ്കെടുക്കുവാൻwww.knowledgemission.kerala.gov.in, വഴി രജിസ്റ്റർ ചെയ്യുക.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471-2737881

 

date