Skip to main content

ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ പുല്ലൂറ്റ് ഗവ. ഐ.ടി.ഐയില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (കാര്‍പെന്റര്‍) തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം ഡിസംബര്‍ 18 (തിങ്കളാഴ്ച) രാവിലെ 11 ന് കോഴിക്കോട് സിവില്‍ സ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ ഉത്തര മേഖല ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ നടക്കും. ഗവ. അംഗീകൃത മൂന്ന് വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. പ്രതിമാസ വേതനം പരമാവധി 27,825 രൂപ. താല്‍പര്യള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍: 0495 2371451.

date