Skip to main content
കുറവിലങ്ങാട് ദേവമാത കോളേജ് മൈതാനത്ത് നടന്ന നവകേരള സദസിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ സംസാരിക്കുന്നു

കേരളത്തെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്ന കേന്ദ്രമാക്കി: മന്ത്രി ജി.ആർ. അനിൽ

കോട്ടയം:  ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്ന കേന്ദ്രമാക്കി കേരളതെത്ത മാറ്റാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടലിലൂടെ സാധ്യമായതായി ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. പത്തര ലക്ഷം വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസമേഖലയിലേക്കു തിരികെയെത്തിയതായും മന്ത്രി പറഞ്ഞു. കുറവിലങ്ങാട് ദേവമാത കോളേജ് മൈതാനത്ത് നടന്ന കടുത്തുരുത്തി നിയോജക മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.   വിശപ്പ് രഹിത കേരളമെന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്ത് റേഷൻ കാർഡില്ലാത്ത ഒരു കുടുംബം പോലും ഇന്നില്ല. ഏതെങ്കിലുമൊരു കുടുംബത്തിന് റേഷൻ കാർഡില്ലെങ്കിൽ നിയമ കുരുക്കുകൾ ഒന്നും തന്നെയില്ലാതെ അവ വേഗത്തിൽ തന്നെ നൽകുന്നുമുണ്ട്.
തകർച്ചയിൽ നിന്നിരുന്ന സമസ്തമേഖലകളെയും ഉയർത്തിക്കൊണ്ട് വന്നത് ഈ സർക്കാരിന്റെ കഠിനമായ പ്രയ്തനത്തിലൂടെയാണ്.   കാർഷിക രംഗത്തെ ഇടപെടലിലൂടെ 50,000 ഹെക്ടർ തരിശുഭൂമി കൃഷി ഭൂമിയാക്കി. കാർഷിക ഉത്പന്നങ്ങൾക്ക് പരാമാവധി താങ്ങുവില നൽകുന്ന സംസ്ഥാനം കേരളമാണ്.
വിദ്യാഭ്യാസം, വീടുകൾ, ഭക്ഷ്യ ഭദ്രത, ആരോഗ്യം എന്നിങ്ങനെ ജനജീവിതത്തിന്റെ ദൈനംദിന പ്രശ്നങ്ങളിൽ ഇടപെട്ട് കൊണ്ടുള്ള വികസനമാണ് സർക്കാർ നടപ്പാക്കുന്നത്. ഏഴരവർഷം മുൻപ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ 33 ലക്ഷം പേർക്കായി 1473 കോടി രൂപ സാമൂഹ്യ ക്ഷേമ പെൻഷൻ ഇനത്തിൽ കുടിശികയുണ്ടായിരുന്നു. എന്നാൽ സർക്കാർ അധികാരമേറ്റെടുത്തപ്പോൾ ഈ കുടിശിക മുഴുവൻ കൊടുത്ത് തീർത്തുവെന്നും മന്ത്രി പറഞ്ഞു.

.

 

date