Skip to main content

പ്രൗഢഗംഭീരമായി കടുത്തുരുത്തി നവകേരളസദസ്

കോട്ടയം: പ്രൗഢഗംഭീരവും ജനനിബിഡവുമായി കടത്തുരുത്തി നിയോജകമണ്ഡല നവകേരള സദസ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനും നിവേദനങ്ങൾ നൽകുവാനുമായി ആയിരക്കണക്കിന് പേരാണ് കുറവിലങ്ങാട് ദേവമാതാ കോളേജ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്. വൻകരഘോഷത്തോടെയാണ്  മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുറവിലങ്ങാട് വരവേറ്റത്.

കടുത്തുരുത്തി ഹരിതകർമ്മസേനാംഗങ്ങളുടെ കോൽകളി, കുറവിലങ്ങാട് സെന്റ്മേരീസ് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർഥികളുടെ തിരുവാതിരകളി,   നസ്രത്തുഹിൽ ഡിപോൾ എച്ച്.എസ്.എസിലെ വിദ്യാർത്ഥികളുടെ പരിചമുട്ടുകളി,  നസ്രത്തുഹിൽ  ഡിപോൾ എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച  മാർഗ്ഗംകളി, ഉഴവൂർ ഉണർവ് നാടൻകലാവേദിയുടെ വീരനാട്യം, കടപ്ലാമറ്റം രഘുനാഥ് ആൻഡ് പാർട്ടി അവതരിപ്പിച്ച നാടൻപാട്ട് എന്നിവ നവകേരള സദസിനെ വർണ്ണപകിട്ടാക്കി. ജൈവ- അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാനായി  ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി നിർമ്മിച്ച ഓലക്കുട്ടകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്നു.

സുരക്ഷ ഉറപ്പാക്കാൻ മെഡിക്കൽ സംഘം, ഫയർഫോഴ്സ്, പൊലീസ് എന്നിവരുടെ  സേവനങ്ങൾ  ഒരുക്കിയിരുന്നു. സദസിൽ നിവേദനങ്ങൾ നൽകുന്നതിനായി 25 കൗണ്ടറുകൾ സജ്ജീകരിച്ചു. സ്ത്രീകൾക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം കൗണ്ടറുകളും ഒരുക്കി. സുരക്ഷയ്ക്കായി മെഡിക്കൽ, ഫയർ ഫോഴ്‌സ് സംഘങ്ങൾ സജ്ജരായിരുന്നു. ഹരിത കർമ്മസേന, കുടുംബശ്രീ -ആശ - അങ്കണവാടി പ്രവർത്തകരും വിവിധ വകുപ്പുകളിലെ ജീവനക്കാരും പങ്കെടുത്തു.

 

date