ഖാദി ക്രിസ്മസ്- ന്യൂ ഇയര്‍ വിപണന മേള
കോട്ടയം :കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ക്രിസ്മസ്- ന്യൂ ഇയര്‍ വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഡിസംബർ 15)കോട്ടയം സി. എസ്.ഐ കോംപ്ലക്സിലെ ഖാദി ഗ്രാമ സൗഭാഗ്യയില്‍ വച്ചു നടക്കും. ഖാദി ബോര്‍ഡ് മെമ്പര്‍ കെ. എസ് രമേഷ് ബാബുവിന്റെ അധ്യക്ഷതയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദു ഉദ്ഘാടനം ചെയ്യും . ആദ്യ വില്പന മുനിസിപ്പല്‍ കൗണ്‍സിലര്‍ അജിത്ത് പൂഴിത്തറ നിര്‍വഹിക്കും .മേള ജനുവരി ആറു വരെ തുടരും .ഗ്രാമ സൗഭാഗ്യ സി.എസ്.ഐ കോംപ്ലക്സ് , ബേക്കര്‍ ജംക്ഷന്,കോട്ടയം ഫോണ്‍-04812560587,റവന്യു ടവര്‍ ചങ്ങനാശ്ശേരി ഫോണ്‍-04812423823,ഏദന്‍ ഷോപ്പിംഗ് കോംപ്ലക്സ്,ഏറ്റുമാനൂര്‍ ഫോണ്‍-04812535120 ,കാരമല്‍ ഷോപ്പിംഗ് കോംപ്ലക്സ്,വൈക്കം ഫോണ്‍-04829233508, മസ്ലിന് യൂണിറ്റ് ബില്‍ഡിംഗ് ഉദയനാപുരം ഫോണ്‍-9895841724 തുടങ്ങിയ വില്പന കേന്ദ്രങ്ങളില്‍ റിബേറ്റ് ലഭ്യമാണ്.
- Log in to post comments