Skip to main content
വിദ്യർത്ഥികളുടെ അവകാശ ലംഘനമാണ് ലക്ഷദ്വീപിൽ നടത്തുന്നത് :മന്ത്രി വി ശിവൻകുട്ടി 

വിദ്യർത്ഥികളുടെ അവകാശ ലംഘനമാണ് ലക്ഷദ്വീപിൽ നടത്തുന്നത് :മന്ത്രി വി ശിവൻകുട്ടി 

ആലപ്പുഴ: കേന്ദ്ര വിദ്യാഭ്യാസ നയ പ്രകാരം ഏത് സിലബസ് പഠിക്കണം എന്ന് തീരുമാനിക്കാൻ ഉള്ള വിദ്യാർത്ഥികളുടെ അവകാശത്തിന്റെ ലംഘനമാണ് ലക്ഷദ്വീപിൽ നടക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എസ് ഡി വി സ്‌കൂൾ മൈതാനത്ത് ആലപ്പുഴ നിയോജകമണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.കേരള സിലബസ്സിൽ പഠിച്ചു പരീക്ഷ എഴുതിയിരുന്ന മുപ്പത്തിഅയ്യായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ലക്ഷദ്വീപിൽ സി ബി എസ് ഇ പാഠ്യപദ്ധതി നടപ്പിലാക്കുവാൻ പോകുകയാണ്. ഈ നടപടിക്ക് എതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രാധാന് കത്ത് അയച്ചിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. 

കേരളത്തെ സഹായിക്കാൻ ബാധ്യതയുള്ള കേന്ദ്ര സർക്കാർ തികച്ചും ജനദ്രോഹപരമായ നിലപാടുകൾ ആണ് സ്വീകരിക്കുന്നത്. കേരളത്തിൽ ഒന്നും നടക്കാൻ പാടില്ല എന്ന ഉദ്ദേശ്യത്തിൽ പ്രതിപക്ഷവും ഇതിനോട് ഒപ്പം ചേരുന്നു. ഇത്തരം കാര്യങ്ങൾ ജനങ്ങളെ അറിയിക്കുക, സർക്കാർ ജനങ്ങൾക്കായ് നടത്തുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾ അവരിലേക്ക് നേരിട്ട് വന്ന് അറിയിക്കുക എന്നതാണ് നവകേരള സദസ്സ്.

2016 നു മുൻപ് അഞ്ചു ലക്ഷം വിദ്യർത്ഥികൾ പൊതുവിദ്യാഭ്യാസ മേഖല ഉപേക്ഷിച്ചിടത്തു നിന്ന് പത്തര ലക്ഷം പുതിയ കുട്ടികൾ സർക്കാർ സ്‌കൂളുകളിൽ പ്രവേശനം തേടുന്ന സ്ഥിതിയിലേക്ക്  സർക്കാർ എത്തിച്ചു. ആലപ്പുഴയിൽ 37 കോടി രൂപയാണ് ഇതുവരെ സ്‌കൂളുകളുടെ വികസനത്തിനായി ഈ സർക്കാർ ചിലവഴിച്ചത്-മന്ത്രി പറഞ്ഞു.

date