Skip to main content

നാടിനെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ എന്നും നേരിട്ടിട്ടുള്ള നാടാണ് കേരളം: മുഖ്യമന്ത്രി പിണറായി വിജയൻ

ഒരുമയോടും ഐക്യത്തോടും ജീവിക്കുന്ന നാടിനു ആ ഐക്യത്തെ തകർക്കാൻ വരുന്ന ശക്തികളെ ചെറുക്കാൻ സാധിക്കും. അത് മുൻകാലങ്ങളിൽ നമ്മൾ കാണുകയും ലോകവും രാജ്യവും അത് കണ്ട് വിസ്മയിച്ചിട്ടുള്ളതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറാം നവകേരള സദസ്സ് വേദി ആയ എസ് ഡി വി സ്‌കൂൾ മൈതാനത്തെ ആലപ്പുഴ നിയോജകമണ്ഡല സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവകേരള യാത്രപോകുന്ന വഴികളുടെ ഇരുവശവും സ്വീകരിക്കാൻ കൂടി നിൽക്കുന്ന ആയിരങ്ങൾ  ആവേശപൂർവമായ പിന്തുണയാണ് നൽകുന്നത്. ഇത് നമ്മുടെ നാടിനെ തകർക്കാൻ കഴിയില്ല എന്ന വിശ്വാസമാണ് സർക്കാരിന് നൽകുന്നത്. ഈ യാത്ര തുടങ്ങി 28 ദിവസമായിട്ടും ഓരോ ദിവസവും എത്തുന്നവരുടെ എണ്ണം വർധിക്കുന്നതാണ് കാണുന്നത്. കേരളം എല്ലാ നിലകളിലും അഭിമാനകരമായ വളർച്ചയാണ് നേടുന്നത്. ആഭ്യന്തര വളർച്ച 2016 ൽ 9. 6 ശതമാനം ആയിരുന്നത് കഴിഞ്ഞ സാമ്പത്തിക വർഷം 17. 6 ശതമാനമായി വർധിച്ചു എട്ട് ശതമാനത്തിന്റെ വർധനവാണ് നമുക്ക് നേടാനായത്.

തനതു വരുമാനത്തിൽ 2016 ൽ 26 ശതമാനത്തിൽ നിന്ന് 67 ശതമാനമായി വർദ്ധിപ്പിക്കാൻ സാധിച്ചു. ഇത് കേരളത്തിന്റെ മെച്ചപ്പെട്ട രീതിയിൽ ഉള്ള  സാമ്പത്തിക ഭദ്രത ചൂണ്ടി കാണിക്കുന്നു.നാടിന്റെ മുഴുവൻ ആഭ്യന്തര ഉത്പാദനം 56000 കോടിയിൽ നിന്ന് ഇരട്ടിയാക്കി 10, 17, 000 കോടി എന്ന നിലയിലേക്ക് ഉയർത്തി. പ്രതിശീർഷ വരുമാനം 2,28,000 രൂപയായി ഉയർത്തി. ഇങ്ങനെ എല്ലാ മേഖലകളിലും മുന്നിട്ടു നിൽക്കുകയാണ് നമ്മുടെ സംസ്ഥാനം. കഴിഞ്ഞ സാമ്പത്തിക വർഷം നികുതി വരുമാനം 23,000 കോടി രൂപയുടെ വർധനവാണ് നേടിയത്. അകെ റവന്യു വരുമാനത്തിന്റെ 67 ശതമാനം സംസ്ഥാനത്തിന്റെ തനതു വരുമാനം ആണ്.

ഈ സാമ്പത്തിക വർഷം സംസ്ഥാനം സ്വയം 71 ശതമാനം ചെലവ് വഹിക്കേണ്ടി വരും. ഇത് ചെലവിന്റെ ബാധ്യത കൂട്ടുന്നു. കേന്ദ്ര വിഹിതത്തെ 29 ശതമാനമാക്കി ഇത് കുറയ്ക്കുന്നു. ദേശീയശരാശരി 45 ശതമാനം ആയി നിൽക്കുമ്പോൾ ആണ് കേരളത്തോട് ഈ അവഗണന. എന്നാൽ ഇതിനെ എല്ലാം കൃത്യമായി കേരളം അതിജീവിക്കുന്നു. ഏഴ് വർഷത്തിൽ കേരളത്തിന് ലഭിക്കേണ്ട തുകയിൽ വന്ന കുറവ് 10,7500 കോടി രൂപയാണ്.

കേരളത്തിലെ ദരിദ്രരുടെ കണക്ക് നീതി ആയോഗ് പ്രകാരം 0.7 ശതമാനം ആണ് അത് 0.6 ശതമാനം ആക്കുക എന്നതല്ല മറിച്ച് 2025 നവംബർ ഒന്നിന് അതിൽ ഒരാൾ പോലും അതിദരിദ്രനായി അവശേഷിക്കുന്നില്ല എന്നുള്ള പ്രഖ്യാപനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ റോഷി അഗസ്റ്റിൻപി.എ. മുഹമ്മദ് റിയാസ്എം.ബി.രാജേഷ്ആർ. ബിന്ദുകെ.എൻ. ബാലഗോപാൽജെ. ചിഞ്ചുറാണിപി പ്രസാദ്വി അബ്ദുൾ റഹിമാൻകെ രാജൻആന്റണി രാജുകെ രാധാകൃഷ്ണൻപി രാജീവ്വി എൻ വാസവൻവി ശിവൻകുട്ടിജി ആർ അനിൽവീണ ജോർജ്അഹമ്മദ് ദേവർകോവിൽസജി ചെറിയാൻആലപ്പുഴ എം പി എ എം ആരിഫ്പി പി ചിത്തരഞ്ജൻ എം എൽ എ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്5918/2023

date