Skip to main content

നവകേരള സദസ്സ് വിളംബര ജാഥയും മെഗാ തിരുവാതിരയും ഇന്ന് (ഡിസംബര്‍ 16)

ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ നവകേരള സദസിനോടനുബന്ധിച്ച് പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ഡിസംബര്‍ 16) വൈകിട്ട് 4:30ന് വിളംബര ജാഥയും മെഗാ തിരുവാതിരയും സംഘടിപ്പിക്കും. പൂതക്കുളം ബാങ്ക് ജംഗ്ഷനില്‍ തുടങ്ങി മിനി സ്റ്റേഡിയത്തില്‍ സമാപിക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, സി ഡി എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date