Skip to main content

ഉത്സവാഘോഷം : യോഗം 21ന്

ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വ്യാജമദ്യം, മയക്കുമരുന്ന് ലഹരി വസ്തുക്കള്‍ എന്നിവയുടെ വിപണനം, ഉപയോഗം എന്ന് തടയുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ഡിസംബര്‍ 21 ന് ഉച്ചയ്ക്ക് 12ന് യോഗം ചേരും. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഭക്ഷ്യസുരക്ഷ ക്രമസമാധാനം തുടങ്ങിയ മേഖലകളില്‍ സുസ്ഥിരത ഉറപ്പ് വരുത്തുന്നതിനുള്ള നടപടികളും ചര്‍ച്ചചെയ്യും. ബന്ധപ്പെട്ട വകുപ്പുകളുടെയും ജില്ലാതല മേധാവിമാരുടേയും തദ്ദേശസ്വയംഭരണ സ്ഥാപന മേധാവിമാരുടേയും താലൂക്ക് തഹസില്‍ദാര്‍മാരുടേയും സാനിധ്യമുണ്ടാകും. ഫോണ്‍ 0474 2793473.

date